Currency

പാസ്പോര്‍ട്ട് അപേക്ഷാഫീസ് വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

സ്വന്തം ലേഖകൻFriday, November 4, 2016 1:52 pm

പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന്‍, കേന്ദ്ര സര്‍വീസ് പരീക്ഷ എന്നിവയ്ക്കുള്ള അപേക്ഷാ ഫീസുകള്‍ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

ന്യൂഡൽഹി: പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന്‍, കേന്ദ്ര സര്‍വീസ് പരീക്ഷ എന്നിവയ്ക്കുള്ള അപേക്ഷാ ഫീസുകള്‍ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതായും കേന്ദ്രം അറിയിച്ചു. അടുത്ത ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.

പുതുതായി ധനമന്ത്രാലയം ആവിഷ്കരിച്ച പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ തുക വകയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മുമ്പ് 2012ലാണ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ആയിരം രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x