ഗതാഗത നിയമം തെറ്റിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള പുതിയ സംവിധാനമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. പിഴ ഉടന്‍ അടച്ച് യാത്ര തുടരാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂണെ, വിജയ്വാഡ എന്നീ മൂന്നു നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. തുടര്‍ന്ന് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
ന്യൂഡല്‍ഹി: പേയ്മെന്റ് കമ്പനിയായ പേടിഎം ട്രാഫിക് മേഖലയ്ക്ക് ഗുണകരമായ പുതിയ സംവിധാനവുമായി രംഗത്ത്. ഗതാഗത നിയമം തെറ്റിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള പുതിയ സംവിധാനമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്.
ഈ സംവിധാനം വരുന്നതോടെ ട്രാഫിക് ചെല്ലാന്‍ അടയ്ക്കാന്‍ ഇനി കോടതികളില്‍ പോകേണ്ട ആവശ്യമില്ല. പിഴ ഉടന്‍ അടച്ച് യാത്ര തുടരാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂണെ, വിജയ്വാഡ എന്നീ മൂന്നു നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. തുടര്‍ന്ന് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. നിലവില്‍ മൂന്ന് നഗരങ്ങളിലേയും പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ പേയ്മെന്റ് മോഡില്‍ ഓണ്‍ലൈന്‍ പേടിഎം ഓപ്ഷന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പേടിഎം വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും സേവനം ലഭ്യമാകും. സ്ഥലം, വാഹന നമ്പര്‍, ചെല്ലാന്‍ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം പിഴ തുക അടയ്ക്കാം. ഉടന്‍ ഡിജിറ്റല്‍ ഇന്‍വോയ്സ് ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ് ബാങ്കിംങ്, പേടിഎം വാലറ്റ് എന്നിവയില്‍ ഏത് പെയ്മെന്റ് ഓപ്ഷന്‍ വേണമെങ്കിലും തെരഞ്ഞെടുക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.