പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്. നാല് ശതമാനം പലിശയും ലഭിക്കും. നെഫ്റ്റ്, ഐ.എം.പി.എസ് എന്നിവ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
ന്യൂഡല്‍ഹി: പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിനൊപ്പം തപാല്‍ വകുപ്പിന്റെ ബാങ്കാണ് ഇതുവരെ ഈ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ പേടിഎം കൂടി രംഗത്തെത്തിയോടെ മത്സരം കടുക്കുകയാണ്.
പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്. നാല് ശതമാനം പലിശയും ലഭിക്കും. നെഫ്റ്റ്, ഐ.എം.പി.എസ് എന്നിവ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഇതിന് സര്‍വ്വീസ് ചാര്‍ജ്ജുമില്ല. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന വെര്‍ച്വല്‍ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം. 100 രൂപ നല്‍കിയാല്‍ ആവശ്യക്കാര്‍ക്ക് യഥാര്‍ത്ഥ എ.ടി.എം കാര്‍ഡ് ലഭിക്കും.
ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റിടങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മിനി സ്റ്റേറ്റ്‌മെന്റ് പോലെയുള്ള മറ്റ് ഇടപാടുകള്‍ക്ക് അഞ്ച് രൂപയായിരിക്കും ചാര്‍ജ്ജ്. റൂപേ ഡെബിറ്റ് കാര്‍ഡുകളാണ് പേടിഎം നല്‍കുന്നത്.
പേടിഎമ്മില്‍ പ്രത്യേക ഇന്‍വൈറ്റിലൂടെയാണ് ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത്. അക്കൗണ്ട് തുടങ്ങണമെങ്കില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം അനുസരിച്ച് കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.