Currency

ക്ഷേമനിധിപ്പെന്‍ഷന്‍, അബ്കാരി തൊഴിലാളി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻFriday, November 11, 2016 8:18 pm

ക്ഷേമനിധിപ്പെന്‍ഷന്‍, അബ്കാരി തൊഴിലാളി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ക്ഷേമനിധിപ്പെന്‍ഷന്‍, അബ്കാരി തൊഴിലാളി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ അറിയിച്ചു. ക്ഷേമനിധിബോര്‍ഡുകളുടെ പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും പേര്, വ്യക്തമായ വിലാസം, തദ്ദേശഭരണസ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, ആധര്‍ നമ്പര്‍ എന്നിവ നവംബര്‍ 22നു മുമ്പ് അതതു ക്ഷേമനിധിയോഫീസുകളില്‍ നല്‍കണം. പെന്‍ഷനുകളുടെ വിതരണം കൂടുതല്‍ മെച്ചപ്പെടുത്താനും തുക ഏറ്റവും വേഗം ഗുണഭോക്താക്കളില്‍ എത്തിക്കാനുമായിട്ടാണ് നടപടി.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാരുടെയും ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നവംബര്‍ 16 ന് മുന്‍പ് ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, ചാല പി.ഒ, തിരുവനന്തപുരം 695036 എന്ന വിലാസത്തിലോ മേഖലാ ഓഫീസുകളിലോ അയച്ചു തരണമെന്നും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x