സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോം എന്ന സ്ഥാപനം നടത്തിയ സര്‍വ്വെയിലാണ് ഈ ഫലം പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച സര്‍വേ ഫലം പുറത്ത് വന്നത്. സര്‍വേയില്‍ മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്.
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധന തീരുമാനത്തില്‍ ജന പിന്തുണ കുറയുന്നതായി സര്‍വെ ഫലം. സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോം എന്ന സ്ഥാപനം നടത്തിയ സര്‍വ്വെയിലാണ് ഈ ഫലം പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച സര്‍വേ ഫലം പുറത്ത് വന്നത്. സര്‍വേയില്‍ മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. വ്യാപകമായി പുതിയ നോട്ട് കണ്ടെടുത്തതും, സംസ്ഥാന സ്ഥാപനങ്ങല്‍ സംശയത്തിന്റെ നിഴലിന് വന്നതോടെ ജനങ്ങള്‍ക്ക് ഈ തീരുമാനത്തോടുള്ള വിശ്വാസ്യത കുറഞ്ഞു.
മൂന്നാഴ്ച മുമ്പ് ഇവര്‍ നടത്തിയ സര്‍വേയില്‍ ഏകദേശം 51 ശതമാനം അനുകൂലിച്ചിരുന്നുവെങ്കില്‍ പുതിയ സര്‍വേയില്‍ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ് ശതമാനം പേരായിരുന്നു മുമ്പ് നടത്തിയ സര്‍വേയില്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്. പുതിയ സര്‍വേയില്‍ ഇത് 25 ശതമാനമായി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.