
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 3.77 രൂപയും ഡീസല്‍ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം.
രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം. അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് വില കുറച്ചത്. 2017 ജനുവരിയില്‍ ഇന്ധനവിലയില്‍ വ്യത്യാസം വരുത്തിയ ശേഷം ഇതുവരെ വില പുതുക്കിയിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.