Currency

ഒക്ടോബര്‍ 13ന് പെട്രോള്‍ പമ്പ് സമരം

സ്വന്തം ലേഖകന്‍Wednesday, October 11, 2017 1:20 pm

ന്യൂഡല്‍ഹി: രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകള്‍ ഒക്‌ടോബര്‍ 13ന് അടച്ചിടും. ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണചട്ടത്തിനുകീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ 27 മുതല്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരം നടത്തും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. എണ്ണവില പ്രതിദിനം മാറുന്നതും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതും ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കുമുണ്ടാക്കുന്ന നഷ്ടത്തിലും യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് ആശങ്കയറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x