പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപയും കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാം തവണയാണ് പാചകവാത വില വര്‍ധിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപയും കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാം തവണയാണ് പാചകവാത വില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില നിലവില്‍ വന്നു. എണ്ണക്കമ്പനികള്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്.
മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില അവലോകനം ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വിലയിലുണ്ടായ വ്യതിയാനമാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ യോഗത്തിലും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില രണ്ടു രൂപ 21 പൈസയും ഡീസല്‍ വില ഒരു രൂപ 79 പൈസയുമാണ് കഴിഞ്ഞ തവണ വര്‍ധിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.