Currency

ഇന്ധനവില: അഞ്ച് നഗരങ്ങളില്‍ മെയ് ഒന്നു മുതല്‍ ദിനംപ്രതി മാറും

സ്വന്തം ലേഖകന്‍Wednesday, April 12, 2017 4:11 pm

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ മെയ് ഒന്നു മുതല്‍ ഇന്ധനവില ദിനംപ്രതി മാറും. 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതി മാറ്റിയാണ് പുതിയ തീരുമാനം കൊണ്ടുവരുന്നത്.

പൊതു മേഖലാ എണ്ണക്കമ്പനികള്‍ വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി നിശ്ചയിക്കുന്നതിനായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്തെ 90ശതമാനം ചെറുകിട ഔട്ട്ലറ്റുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെതാണ്. രാജ്യത്താകമാനം ഈ സംവിധാനം ഏര്‍െപ്പടുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ആദ്യം അഞ്ചു നഗരങ്ങളില്‍ തീരുമാനം നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x