Currency

പെട്രോള്‍ വില വര്‍ധിപ്പിച്ചു; ഡീസല്‍ വില കുറച്ചു

സ്വന്തം ലേഖകൻSaturday, October 1, 2016 7:28 am

പെട്രോൾ വില 36 പൈസ വർധിപ്പിച്ച് 64.57 രൂപയായി. ഡീസല്‍ വിലയില്‍ ഏഴ് പൈസയാണ് കുറഞ്ഞിരിക്കുന്നത്ച. 52.52 രൂപയാണ് ഡീസലിന്റെ പുതുക്കിയ വില.

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ പുതുക്കി നിശ്ചയിച്ചു. പെട്രോൾ വില 36 പൈസ വർധിപ്പിച്ച് 64.57 രൂപയായി. ഡീസല്‍ വിലയില്‍ ഏഴ് പൈസയാണ് കുറഞ്ഞിരിക്കുന്നത്ച. 52.52 രൂപയാണ് ഡീസലിന്റെ പുതുക്കിയ വില. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

പെട്രോൾ വിലയിൽ 28 പൈസയുടെ വർധനവും ഡീസൽ വിലയിൽ ആറ് പൈസയുടെ കുറവും വരുത്തിയിരിക്കുന്നെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  അറിയിച്ചിരിക്കുന്നത്. സർക്കാറിന്റെ നികുതി കൂടി ഉൾപ്പെടൂമ്പോഴാണ് ഇത് യഥാക്രമം 36 പൈസയും ഏഴ് പൈസയുമാകുക.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വിലയിലും രൂപ ഡോളര്‍ കൈമാറ്റത്തിലും ഉണ്ടായ മാറ്റവുമാണ് രാജ്യത്തെ ഇന്ധനവിലയെ ബാധിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിനുണ്ടായ വര്‍ധനവില്‍ പെട്രോളിന് 3.38 രുപയും അതേമാസം 15ന് 58 പൈസയും വര്‍ധിപ്പിച്ചിരുന്നു. അന്ന് ഡീസല്‍ വില 31 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x