Currency

പെട്രോള്‍ ലിറ്ററിന് 58 പൈസ വർദ്ധിപ്പിച്ചു; ഡീസലിന് 31 പൈസ കുറച്ചു

സ്വന്തം ലേഖകൻFriday, September 16, 2016 8:55 am

രാജ്യത്തെ പെട്രോള്‍ വില ലീറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍തന്നെ നിലവില്‍ വന്നു.

ന്യൂഡൽഹി: രാജ്യത്തെ പെട്രോള്‍ വില ലീറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍തന്നെ നിലവില്‍ വന്നു. അന്തരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് പെട്രോള്‍ കമ്പനികള്‍ വിലവ്യത്യാസം വരുത്തിയത്. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.

ഈ മാസം ആദ്യത്തില്‍ പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടിയിരുന്നു. നിലവിൽ എല്ലാ മാസവും രണ്ട് തവണ എണ്ണക്കമ്പനികള്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കാറുണ്ട്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x