Currency

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ നീക്കം

സ്വന്തം ലേഖകന്‍Tuesday, April 11, 2017 3:15 pm

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയക്രമത്തിലും അവധിയിലും മാറ്റം വരുത്താന്‍ നീക്കം. പമ്പുകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിക്കാനും ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് അഖിലേന്ത്യാതലത്തില്‍ പുതിയ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്.

പമ്പ് നടത്തിപ്പിന്റെ ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയം. കൂടാതെ ഞായറാഴ്ചകളില്‍ അവധിയും. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം.

അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x