കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സിഐഡിപി ഭാരവാഹികള്‍ അറിയിച്ചു.
ന്യൂഡൽഹി: പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കുന്നു. നവംബര്‍ 5 മുതല്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ മാത്രമെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. എല്ലാ ഞായറാഴ്ചകളിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പൊതു അവധി ദിവസങ്ങളിലും ഇനിമുതല്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് (സിഐപിഡി) ഭാരവാഹികള്‍ അറിയിച്ചു.
അതിനിടെ, കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന പെട്രോള്‍ പമ്പുടമകളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാത്തതിനാൽ രണ്ടു ദിവസമായി രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ ഇന്ധനമെടുക്കുന്നില്ല. കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സിഐഡിപി ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.