പ്രൊവിഡന്റ് ഫണ്ടിലെ തുക ഈടുനല്‍കി വീടുവാങ്ങാന്‍ അവസരമൊരുക്കുന്ന പി.എഫ്. ഭവനപദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നാലുകോടി വരിക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.
ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിലെ തുക ഈടുനല്‍കി വീടുവാങ്ങാന്‍ അവസരമൊരുക്കുന്ന പി.എഫ്. ഭവനപദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നാലുകോടി വരിക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. അതേസമയം പി.എഫ് പിന്‍വലിക്കല്‍ ഓണ്‍ലൈന്‍ സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ചെലവുകുറഞ്ഞ വീടുകള്‍ വാങ്ങുന്നതിനാണ് പി.എഫ് ഭവനപദ്ധതി. പിഎഫ് തുക ഈടുനല്‍കി വീടുവാങ്ങുന്ന വരിക്കാരന്റെ അക്കൗണ്ടില്‍നിന്നുതന്നെ പ്രതിമാസ തവണകളായി (ഇ.എം.ഐ.) തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നതെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി. ജോയ് അറിയിച്ചു.
നിര്‍ദിഷ്ടപദ്ധതിപ്രകാരം പ്രൊവിഡന്റ് ഫണ്ട് വരിക്കാരന്‍, ഭവനവായ്പ നല്‍കുന്ന സ്ഥാപനം അല്ലെങ്കില്‍ ബാങ്ക്, ഇ.പി.എഫ്.ഒ. എന്നിവ തമ്മിലായിരിക്കും ഉടമ്പടി. പദ്ധതിയില്‍ ഒരു ഇടനിലക്കാരന്റെ പങ്കാണ് ഇ.പി.എഫ്.ഒ. വഹിക്കുക. പാര്‍ലമെന്റില്‍ കഴിഞ്ഞ മെയ് മാസത്തില്‍, പി.എഫ്. ഭവനപദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.