
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 27 വരെയാണ് പരീക്ഷ. ടൈംടേബിള്‍ ഉള്‍പ്പെടെ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏഴിന് ഒന്നാം വര്‍ഷക്കാര്‍ക്കു പാര്‍ട്ട് രണ്ട് ഭാഷകള്‍, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുടെ പരീക്ഷയാണ്. രണ്ടാം വര്‍ഷക്കാര്‍ക്കു സോഷ്യല്‍ വര്‍ക്ക്, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്‌സ് പരീക്ഷകളാണ് ഏഴിന്. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 2017 ഡിസംബര്‍ 14 വരെയും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 2017 ഡിസംബര്‍ 21 വരെയും പിഴ കൂടാതെ ഫീസ് അടയ്ക്കാം.
അപേക്ഷാ ഫോമുകളും വിശദ ടൈംടേബിളും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.