ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയില്‍ നടത്തുന്ന പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കും.
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ കാലാവധി അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയില്‍ നടത്തുന്ന പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കും.
നവംബര്‍ എട്ടിനാണ് വിനിമയത്തില്‍ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. നോട്ട് പിന്‍വലിച്ചത് വഴിയുണ്ടായ പ്രതിസന്ധി 50 ദിവസം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി അന്ന് അവകാശപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.