Currency

പൂക്കോട് തടാകത്തില്‍ ഇനി അക്വാപാര്‍ക്കും

സ്വന്തം ലേഖകന്‍Tuesday, November 29, 2016 9:00 am

മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നീക്കം. തടാകത്തിലെ ശുദ്ധജലത്തിലാണ് അക്വാപാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.

വയനാട്: വയനാട് പൂക്കോട് തടാകത്തില്‍ അക്വാപാര്‍ക്ക് ഒരുങ്ങി കഴിഞ്ഞു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നീക്കം. തടാകത്തിലെ ശുദ്ധജലത്തിലാണ് അക്വാപാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. മുപ്പത് ലക്ഷം രൂപയാണ് പാര്‍ക്കിന്റെ നിര്‍മ്മാണ ചെലവ്.

നാടന്‍ മത്സ്യങ്ങളാണ് പാര്‍ക്കിലെ പ്രധാന കൃഷി. പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. തോണിയിലോ ബോട്ടിലോ സഞ്ചരിച്ച് ഇവിടെയെത്താം. കാരാപ്പുഴ, ബാണാസുര സാഗര്‍ ഡാമുകളിലും അക്വാപാര്‍ക്ക് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ഫിഷറീസ് വകുപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x