രാജ്യത്തെ പോസ്റ്റ് ഓഫിസുകൾ വഴി പാസ്പോര്‍ട്ടിനുള്ള അപേക്ഷ നല്‍കാനാകുന്ന സൗകര്യം ഏർപ്പെടുത്തുന്നു. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്തെ പോസ്റ്റ് ഓഫിസുകൾ വഴി പാസ്പോര്‍ട്ടിനുള്ള അപേക്ഷ നല്‍കാനാകുന്ന സൗകര്യം ഏർപ്പെടുത്തുന്നു. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്സ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധനയും തന്മൂലം പാസ്സ്പോർട്ട് ഓഫീസുകളിൽ അനുഭവപ്പെടുന്ന തിരക്കും പരിഗണിച്ചാണ് ഈ തീരുമാനം.
രാജ്യത്ത് ആകെയുള്ളത് 37 പാസ്പോര്‍ട്ട് ഓഫിസുകളാണ്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പാസ്പോര്‍ട്ട് സേവനത്തിലും രാജ്യം ഏറെ പിന്നിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാസ്സ്പോർട്ട് ലഭിക്കാനുള്ള കാലതാമസം മൂലം പലർക്കും തൊഴിൽസാധ്യത വരെ ഇല്ലാതാകുന്ന സാഹചര്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൃംഖലകളുള്ള സ്ഥാപനമെന്ന നിലക്കാണ് പോസ്റ്റ് ഓഫിസിനെ ഇക്കാര്യത്തിൽ തെരെഞ്ഞെടുത്തിരിക്കുന്നത്.
2010ല്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇത് പ്രതീക്ഷഫലം ഉണ്ടാക്കിയില്ലെന്നാണു വിലയിരുത്തൽ. പോസ്റ്റ് ഓഫിസില്‍ അപേക്ഷ സ്വീകരിച്ച ശേഷം പാസ്പോര്‍ട്ട് അനുവദിക്കുന്നതുമുള്‍പ്പടെ ജോലികള്‍ പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ തന്നെ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് ഓഫിസിലേക്ക് അയക്കുന്നതായിരിക്കും. ഇതിനായി തെരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഡല്‍ഹിയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.