
തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാലയില്‍ ബിരുദാനന്തര കോഴ്സുകള്‍ ഇനി മുതല്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. നാല് ബിരുദാനന്തര കോഴ്സുകള്‍ മലയാളം മാധ്യമത്തിലൂടെ പഠിപ്പിക്കാനാണ് സര്‍വ്വകലാശാല തയാറെടുക്കുന്നത്. ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് എംബിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ കോഴ്സുകള്‍ ആരംഭിക്കുന്നത്.
ഭാഷയുടെ യന്ത്ര തര്‍ജ്ജമയ്ക്ക് സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കല്‍ ഭാഷാവ്യാപനം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ നിഘണ്ടു നിര്‍മിക്കല്‍ എന്നിവയുടെ പണിപുരയിലാണ് സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികള്‍ മലയാളം മാധ്യമത്തില്‍ പഠിക്കുന്നു എന്നതിനാല്‍ ഒരിടത്തും പിന്നിലാകുന്നില്ല എന്നതാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലയ്ക്ക് പ്രചോദനമിയിട്ടുള്ളത്.
മലയാള സാഹിത്യത്തെ പരിഭാഷകളിലൂടെ പുറത്തെത്തിക്കാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. തെരഞ്ഞെടുത്ത കൃതികളായിരിക്കും ഇതിനായി പരിഭാഷപ്പെടുത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.