
ന്യൂഡല്‍ഹി: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ഖരോലയെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. കഴിഞ്ഞ മൂന്നുമാസമായി എയര്‍ ഇന്ത്യയുടെ ഇടക്കാല സിഎംഡിയായി സേവനം അനുഷ്ടിക്കുകയായിരുന്ന രാജീവ് ബന്‍സാലിന് പകരമാണ് ഖരോല എയര്‍ ഇന്ത്യ തലവനാകുന്നത്.
നിലവില്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് പ്രദീപ് സിങ്. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമരൂപം തയ്യാറാക്കുന്ന സമയത്താണ് പുതിയ സിഎംഡി എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.