Currency

ക്ഷേമനിധിയില്‍ അടച്ച തുക പ്രവാസികൾക്ക് തിരികെക്കിട്ടില്ല

സ്വന്തം ലേഖകൻSaturday, October 22, 2016 9:26 am

മറ്റ് ക്ഷേമനിധി ബോര്‍ഡുകളെല്ലാം 60 വയസ്സാകുന്നവര്‍ക്ക് പെന്‍ഷനൊപ്പം അതുവരെ അടച്ച തുക തിരികെ നൽകുമ്പോഴാണ് കേരളീയ പ്രവാസിക്ഷേമ ബോര്‍ഡ് ഇങ്ങനൊരു നിലപാട് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: കേരളീയ പ്രവാസിക്ഷേമ ബോര്‍ഡിന്റെ ക്ഷേമനിധിയില്‍ അടച്ച തുക പ്രവാസികൾക്ക് തിരികെക്കിട്ടില്ല. 2009 മുതലാണ് പദ്ധതി ആരംഭിച്ചത് എന്നാൽ ഈ വർഷം ആദ്യം മുതൽ പെൻഷൻ കിട്ടിതുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു നിബന്ധന ഉണ്ടെന്ന കാര്യം പ്രവാസികൾ അറിയുന്നത്. മറ്റ് ക്ഷേമനിധി ബോര്‍ഡുകളെല്ലാം 60 വയസ്സാകുന്നവര്‍ക്ക് പെന്‍ഷനൊപ്പം അതുവരെ അടച്ച തുക തിരികെ നൽകുമ്പോഴാണ് കേരളീയ പ്രവാസിക്ഷേമ ബോര്‍ഡ് ഇങ്ങനൊരു നിലപാട് എടുത്തിരിക്കുന്നത്.

പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ നൂറുരൂപയും നിലവില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ 300 രൂപയുമാണ് പ്രതിമാസം ക്ഷേമനിധിയിൽ അടയ്ക്കുന്നത്. 60 വയസ്സുവരെയാണ് ഈ തുക അടയ്ക്കേണ്ടത്. നൂറുരൂപവീതം അടച്ചവര്‍ക്ക് 500 രൂപയും 300 രൂപ അടച്ചവര്‍ക്ക് 1,000 രൂപയും അറുപത് വയസ്സിനു ശേഷം ലഭിക്കുന്നതാണ് പദ്ധതി. പെന്‍ഷന്‍പദ്ധതി സമഗ്രമായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ ഇതിനോടകം രംഗത്തെത്തികഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x