Currency

പ്രവാസിക്ഷേമം: നിയമസഭാസമിതി യോഗം 13 ന് കോഴിക്കോട്

സ്വന്തം ലേഖകൻSaturday, December 10, 2016 9:26 am

കോഴിക്കോട്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 13 ന് രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവധ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും.

പ്രവാസി കേരളീയകാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി സമിതി അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും വ്യക്തികള്‍ക്കും, യോഗത്തില്‍ ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x