Currency

പ്രവാസി വോട്ടിന്മേൽ നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം; സമ്മാനങ്ങൾ നേടാം

സ്വന്തം ലേഖകൻWednesday, November 23, 2016 1:50 pm

'എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ്' എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍വേ നടത്തുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പ്രചാരം നല്‍കുന്നവർക്കും മുദ്രവാക്യം, ചിത്രം, ഹ്രസ്വചിത്രം തുടങ്ങിയ സര്‍ഗാത്മക ആശയങ്ങള്‍ സമര്‍പ്പിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

പ്രവാസി വോട്ട് ഏതു രീതിയില്‍ വേണമെന്നത് സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ എല്ലാ പ്രവാസികൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ‘എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ്’ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍വേ നടത്തുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പ്രചാരം നല്‍കുന്നവര്‍ക്ക് ഡെമോക്രസി പോയന്‍റ്കള്‍ ലഭിക്കുകയും കൂടുതല്‍ പോയന്‍റ് ലഭിക്കുന്നവര്‍ സമ്മാനത്തിന് അര്‍ഹരാവുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തേണ്ട വെബ്സൈറ്റ്: www.everyvotecounts.in 

പ്രവാസികൾക്ക് വോട്ട് ചെയ്യാൻ പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ വോട്ടിങ്, എംബസിയിലുടെ ബാലറ്റ്പേപ്പര്‍ വഴി എന്നീ രീതികളില്‍ ഏത് വേണമെന്നാണു സർവ്വേയിൽ ചോദിക്കുന്നത്. ഡിസംബര്‍ അവസാനം വരെ സര്‍വേയില്‍ പങ്കെടുക്കാം.

സര്‍വേയോടൊപ്പം ഒരു ഭാഗ്യശാലിക്ക് നാട്ടില്‍പോയി തിരിച്ചുവരാനുള്ള വിമാനടിക്കറ്റ് സമ്മാനമായി നല്‍കുന്ന മത്സരം ഈ മാസം അവസാനിക്കും. മുദ്രവാക്യം, ചിത്രം, ഹ്രസ്വചിത്രം തുടങ്ങിയ സര്‍ഗാത്മക ആശയങ്ങള്‍ സമര്‍പ്പിക്കുകയാണ് ഇതില്‍ വേണ്ടത്. വിജയിയെ ദേശീയ വോട്ടുദിനത്തില്‍ ആദരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x