Currency

കേരളത്തിന് സ്വപ്ന സാഫല്യം; മെട്രോ ട്രാക്കില്‍; പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍Saturday, June 17, 2017 1:48 pm

പാലാരിവട്ടത്ത് കൊച്ചി മെട്രോസ്റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പദ്ധതി യാഥാര്‍ഥ്യമായതില്‍ കേരളത്തോടൊപ്പം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെയും ഇ. ശ്രീധരനേയും പ്രധാനമന്ത്രി അഭിന്ദിച്ചു.

കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് നല്‍കുന്ന കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.

പാലാരിവട്ടത്ത് കൊച്ചി മെട്രോസ്റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പദ്ധതി യാഥാര്‍ഥ്യമായതില്‍ കേരളത്തോടൊപ്പം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെയും ഇ. ശ്രീധരനേയും പ്രധാനമന്ത്രി അഭിന്ദിച്ചു.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മെട്രോയുടെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു. കലൂരില്‍ പ്രത്യേക സജ്ജമാക്കിയ വേദിയിലായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.

തിങ്കളാഴ്ച മുതലാകും മെട്രോ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തിത്തുടങ്ങുക. കൊച്ചിയെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിക്കാവുമെന്നാണ് കൊച്ചിക്കാരുടെ പ്രതീക്ഷ. പാര്‍ക്കിംഗിലെ പരിമിതി കൂടി പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും വൈകാതെ പരിഹാരം കാണാനാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ. പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x