ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ നാളെ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. നേരത്തെ പത്തൊമ്പതിന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് 24ാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരുന്നു.
ഇന്ധനവില വര്‍ദ്ധനയ്ക്ക് ആനുപാതികമായി യാത്രനിരക്ക് കൂട്ടുക, നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.