Currency

ആധാര്‍: സ്വകാര്യ ഏജന്‍സികളുടെ വിവരശേഖരണം ശരിയല്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Friday, January 6, 2017 1:50 pm

ന്യൂഡല്‍ഹി: ആധാറിനായി സ്വകാര്യ ഏജന്‍സികള്‍ വിവരശേഖരണം നടത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. സ്വകാര്യത സംബന്ധിച്ച ആശങ്ക ചൂണ്ടിക്കാട്ടി കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

ബയോമെട്രിക് വിവരശേഖരണം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നത് നല്ലതല്ലെന്ന് കോടതി നിരീക്ഷിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x