Currency

കോഴിക്കോട് എയര്‍പോര്‍ട്ട് പ്രവാസി പങ്കാളിത്തത്തോടെ സ്വകാര്യവല്‍കരിക്കാന്‍ നീക്കം സജീവമാകുന്നു

സ്വന്തം ലേഖകന്‍Wednesday, April 25, 2018 11:58 am

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെ സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കം സജീവമാകുന്നു. കമ്പനിയില്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളവരുടെ യോഗം ആഗസ്റ്റില്‍. 30 വര്‍ഷത്തേക്ക് വിമാനത്താവളം സ്വകാര്യകമ്പനിയെ ഏല്‍പിക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. നേരത്തേ ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ കൈമാറിയിട്ടുമുണ്ട്. ഇത് കരിപ്പൂരിലും നടപ്പാക്കണമെന്നാണ് ആവശ്യം.

കമ്പനിയെ നിശ്ചയിക്കുന്നതിനും അതില്‍ പ്രവാസികളുടെ ഓഹരി പങ്കാളിത്തം ഉറപ്പിക്കുന്നതിനും റൈസ് ഇന്‍ കേരള എന്ന പേരില്‍ ആഗസ്റ്റില്‍ കോഴിക്കോട് സമ്മേളനം നടക്കും. വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെ മലബാര്‍ ഡവലപ്‌മെന്റ് ഫോറം മാസങ്ങള്‍ക്ക് മുമ്പ് വരെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിന് വികസനമുണ്ടാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കൈമാറ്റത്തിന് ഫോറവും രംഗത്തിറങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x