Currency

പള്‍സ് പോളിയോ; ജനുവരി 29 നും ഏപ്രില്‍ 2നും

സ്വന്തം ലേഖകന്‍Sunday, January 29, 2017 9:38 am

ജനുവരി 29, ഏപ്രില്‍ 2 തീയതികളില്‍ പ്രത്യേകം തയ്യാറാക്കുന്ന പള്‍സ് പോളിയോ ബൂത്തുകളിലൂടെ അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. എറണാകുളം ജില്ലയില്‍ 2,25,782 കുട്ടികള്‍ക്കാണ് പരിപാടിയുടെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

തിരുവനന്തപുരം: 2017 ലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജനുവരി 29, ഏപ്രില്‍ 2 തീയതികളില്‍ പ്രത്യേകം തയ്യാറാക്കുന്ന പള്‍സ് പോളിയോ ബൂത്തുകളിലൂടെ അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. എറണാകുളം ജില്ലയില്‍ 2,25,782 കുട്ടികള്‍ക്കാണ് പരിപാടിയുടെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

ജില്ലയില്‍ പ്രത്യേകം സജ്ജീകരിക്കുന്ന 1806 പള്‍സ് പോളിയോ ബൂത്തുകള്‍ വഴിയാണ് തുള്ളിമരുന്ന് നല്‍കുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും, സബ് സെന്റ്ററുകളിലും അന്നേ ദിവസങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇത് കൂടാതെ, അങ്കണവാടികള്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

കൂടാതെ പൊതു സ്ഥലങ്ങളിലായി 54 ട്രാന്‍സിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ട്രൈബല്‍ മേഖലകളിലും, ഇതര സംസ്ഥാന ക്യാമ്പുകളിലും, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും തുള്ളിമരുന്ന് വിതരണത്തിനായി 73 മൊബൈല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

ഏതെങ്കിലും കാരണവശാല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാതെ പോകുന്ന കുട്ടികളെ കണ്ടെത്തി മരുന്ന് നല്‍കുന്നതിനായി ജനുവരി 30, 31 തീയതികളിലും, ഏപ്രില്‍ 3, 4 തിയതികളിലും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും വീടുകളിലെത്തുന്നതിനുമുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x