Currency

ഖത്തര്‍ എയര്‍വേയ്സ് അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കി

സ്വന്തം ലേഖകന്‍Saturday, August 26, 2017 4:41 pm

ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.

ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍വെയ്സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ജീവനക്കാരന്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വെയ്സ് അടിയന്തിരമായി ഇറക്കിയത്. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.

വിമാനം പറന്നുയര്‍ന്നതിന് ശേഷം ക്യാബിന്‍ ക്രൂ അംഗം തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഹൈദരാബാദില്‍ നിന്ന് വിമാനം പിന്നീട് ഇന്ന് പുലര്‍ച്ച മൂന്നു മണിയോടെ ബാലിയിലേക്ക് പറന്നു. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x