Currency

രാജ്യജനസംഖ്യ 25.53 ലക്ഷം കവിഞ്ഞു

Monday, October 3, 2016 3:48 pm

ഭരണ നിര്‍വഹണ വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തല്‍.

സെപ്റ്റംബറോടെ രാജ്യ ജനസംഖ്യ 25.53 ലക്ഷം ആയെന്ന് റിപ്പോര്‍ട്ട്. ഭരണ നിര്‍വഹണ വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തല്‍.

ആഗസ്റ്റില്‍ ജനസംഖ്യ 24.02 ലക്ഷമായിരുന്നു. അതിനേക്കാള്‍ ഏതാണ്ട് 6.3 ശതമാനമാണ് ഇപ്പോഴത്തെ ജനസംഖ്യ. എന്നാല്‍ 2015 സെപ്റ്റംബറിനേക്കാള്‍ ഇത്തവണ എട്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഈ മേയ് 31ന് 25.87 ലക്ഷമായിരുന്നു ജനസംഖ്യ. എന്നാല്‍ തുടര്‍ന്നുള്ള അവധി ആഘോഷിക്കുവാനായി പലരും സ്വന്തം ദേശത്തേക്ക് മടങ്ങിപ്പോയതോടെ മൂന്ന്‍ മാസം ഇതില്‍ കുറവ് രേഖപ്പെടുത്തി. ജൂലായിലാണ് ഏറ്റവും കുറവ് ജനസംഖ്യ; 23.26 ലക്ഷം.

ഈദ് ഓണം മുതലായ അവധികള്‍ക്ക് ശേഷം എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തിയതിനാല്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ ജനസംഖ്യ രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x