ചൈനയില്‍ 129 കോടിയാണ് യഥാര്‍ഥ ജനസംഖ്യയെന്നാണ് യി ഫുഷിയാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു. യി ഫുഷിയാന്റെ കണക്കുകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ വളരെ നേരത്തെ തന്നെ മറികടന്നുകഴിഞ്ഞു.
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറിയെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ചൈനീസ് ഗവേഷകനായ യി ഫുക്സിയാനാണ് പുതിയ കണക്കുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിലെ പെകിങ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് യ് ഫുഷിയാന്‍ തന്റെ പഠനഫലങ്ങള്‍ അവതരിപ്പിച്ചത്. ചൈന തങ്ങളുടെ ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യ ചൈനയിലെ ജനസംഖ്യയെ മറികടക്കുക 2022ലാണ്. 1991-2016 കാലത്ത് ചൈനയില്‍ 377.6 ദശലക്ഷം കുട്ടികള്‍ മാത്രമാണ് പിറന്നത്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 464.8 ദശലക്ഷമാണ്. അതായത് നിലവില്‍ ചൈനീസ് ജനസംഖ്യയില്‍ 10 ശതമാനത്തിന്റെ കുറവ് വരുമെന്ന് യി ഫുക്സിയാന്‍ പറയുന്നു.
ചൈനയില്‍ 129 കോടിയാണ് യഥാര്‍ഥ ജനസംഖ്യയെന്നാണ് യി ഫുഷിയാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു. യി ഫുഷിയാന്റെ കണക്കുകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ വളരെ നേരത്തെ തന്നെ മറികടന്നുകഴിഞ്ഞു.
വിസ്‌കോസിന്‍ മാഡിസണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകനാണ് യി ഫുക്സിയാന്‍. അമേരിക്കയില്‍ ജീവിക്കുന്ന ചൈനീസ് പൗരനായ യി ഫുക്സിയാന്‍ ചൈനയുടെ കുടുംബാസൂത്രണ പദ്ധതികള്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.