Currency

കുവൈത്തില്‍ ജനസംഖ്യാ ക്രമീകരണം; ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖകന്‍Wednesday, July 31, 2019 1:05 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനസംഖ്യാ ക്രമീകരണ നടപടികള്‍ക്കായി ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദേശികളുടെ എണ്ണം മുപ്പതു ശതമാനമെങ്കിലും കുറച്ചു കൊണ്ട് വരണമെന്ന് ഉന്നയിച്ചു പാര്‍ലിമെന്റില്‍ കരട് പ്രമേയം അവതരിപ്പിക്കാന്‍ ഒരു വിഭാഗം എം.പിമാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജനസംഖ്യാനുപാതത്തിലെ സ്വദേശി വിദേശി അന്തരം വലിയ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായാണ് പാര്‍ലിന്റ് അംഗങ്ങളുടെ വിലയിരുത്തല്‍. ജനസംഖ്യാക്രമീകരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ സ്വദേശി വല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗവണ്‍മെന്റ് പ്രശനം വേണ്ടത്ര ഗൗരവത്തില്‍ അഡ്രസ്സ് ചെയ്യുന്നില്ല എന്നാണു ചില എം.പിമാര്‍ പരാതിപ്പെടുന്നത്.

ജനസംഖ്യാക്രമീകരണം സാധ്യമാക്കാന്‍ ദേശീയ തലത്തില്‍ സ്വതന്ത്ര ചുമതലയുള്ള അതോറിറ്റി രൂപീകരിക്കുക എന്നതാണ് പ്രശ്നത്തിന് പരിഹാരമായി ഇവര്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യം പാര്‍ലിന്റില്‍ കരട് പ്രമേയത്തിലൂടെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എം.പിമാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x