
ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ സര്‍വകാല റെക്കോര്‍ഡ്. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് കഴിഞ്ഞ മാസാവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 27,73000 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയതായുള്ള വിവരങ്ങളുള്ളത്. സ്വദേശികളും പ്രവാസികളും കൂടിയുള്ള കണക്കാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 2.7 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഇതേ സമയമുണ്ടായിരിക്കുന്നത്. ജനുവരി മാസത്തെ അപേക്ഷിച്ച് 0.2 ശതമാനവും.
നിര്‍മ്മാണ – വ്യാപാര മേഖലകളിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികല്‍ എത്തിച്ചേര്‍ന്നതാണ് ജനസംഖ്യ കൂടാന്‍ കാരണമായത്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഖത്തറില്‍ ജനസംഖ്യ കൂടാറുള്ളത്. ഖത്തറില്‍ ജോലിക്ക് കയറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന സമയവും ഇതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.