Currency

വിസാരഹിത ഖത്തര്‍ യാത്രയ്ക്ക് വിലക്ക്; വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും

സ്വന്തം ലേഖകന്‍Monday, October 16, 2017 11:59 am

വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ ഖത്തര്‍ അനുവദിക്കുമ്പോഴും ഖത്തര്‍ മുന്നോട്ടു വയ്ക്കാത്ത ഉപാധികള്‍ വെച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ തിരിച്ചയയ്ക്കുന്ന രീതി തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാനൊരുങ്ങുന്നത്.

തിരുവനന്തപുരം: വിസയില്ലാതെ ഖത്തറിലേക്ക് പുറപ്പെടുന്നവരെ തടസപ്പെടുത്തുന്ന കേരളത്തിലെ വിമാനത്താവളങ്ങളിലെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നു. വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ ഖത്തര്‍ അനുവദിക്കുമ്പോഴും ഖത്തര്‍ മുന്നോട്ടു വയ്ക്കാത്ത ഉപാധികള്‍ വെച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ തിരിച്ചയയ്ക്കുന്ന രീതി തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാനൊരുങ്ങുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാമെന്ന വ്യക്തമായ പ്രഖ്യാപനമാണ് ഖത്തര്‍ നടത്തിയത്. ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശകര്‍ 5000 റിയാലിനു തുല്യമായ തുക കൈയ്യില്‍ കരുതണമെന്നും ഹോട്ടല്‍ ബുക്കിങ് വേണമെന്നുമുള്ള ഉപാധികള്‍ മുതല്‍ വിസാ രഹിത സന്ദര്‍ശനം സംബന്ധിച്ച തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല എന്നുവരെയുള്ള തടസവാദങ്ങളാണ് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇപ്പോഴും ഉന്നയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x