പുന്നമൂട് റെയില്‍വേ ഗേറ്റിനടുത്തായാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഭാഗത്ത് തീവണ്ടികള്‍ 30 കി.മീ വേഗതയിലാവും സഞ്ചരിക്കുക എന്നതിനാൽ തിരുവനന്തപുരം-കൊല്ലം പാതയില്‍ തീവണ്ടികള്‍ സമയക്രമം തെറ്റിച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്
വർക്കല: വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയിൽ റെയിൽപാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കൊല്ലം-തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പുന്നമൂട് റെയില്‍വേ ഗേറ്റിനടുത്തായാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.
വിള്ളൽ ശ്രദ്ധയിൽപ്പെട്ട രണ്ട് കുട്ടികൾ അക്കാര്യം റെയിൽവെ ഗേറ്റ്ഗീപ്പറുടെ ശ്രദ്ധയിപ്പെടുത്തുകയായിരുന്നു. ഈ സമയം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍ വെണ്‍കുളം റെയില്‍വേ ഗേറ്റിനടുത്തായി നാൽപ്പത് മിനുറ്റോളം പിടിച്ചിട്ടു. താൽക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തിയാണു ട്രെയിൻ കടത്തിവിട്ടത്.
വിശദമായ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്ന് അറിയിച്ച റെയിൽവേ അധികൃതർ പ്രശ്നം പരിഹരിച്ച് ഉടന്‍തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും അറിയിച്ചു. ഈ ഭാഗത്ത് തീവണ്ടികള്‍ 30 കി.മീ വേഗതയിലാവും സഞ്ചരിക്കുക എന്നതിനാൽ തിരുവനന്തപുരം-കൊല്ലം പാതയില്‍ തീവണ്ടികള്‍ സമയക്രമം തെറ്റിച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.