രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികള്‍, ലോഞ്ചുകള്‍, പോര്‍ട്ടര്‍, ടാക്സി സൗകര്യങ്ങള്‍ എന്നീ വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. ഇതേ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.
ന്യൂഡൽഹി: ടിക്കറ്റ് മുതല്‍ ഹോട്ടല്‍ റൂം വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ള മൊബൈൽ ആപ്പ്ലിക്കേഷനുമായി റെയിൽവേ. രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികള്‍, ലോഞ്ചുകള്‍, പോര്‍ട്ടര്‍, ടാക്സി സൗകര്യങ്ങള്‍ എന്നീ വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. ഇതേ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.
സ്റ്റേഷനുകള്‍ക്കു പുറത്തുള്ള റസ്റ്ററന്റില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ റൂം ബുക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടായിരിക്കും. അടുത്തവര്‍ഷമാദ്യത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കുകയെന്ന് റയിവേ അറിയിച്ചു. പതിനേഴ് ഇനം സേവനങ്ങൾ ആണ് ആപ്പിൽ ലഭ്യമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.