Currency

‘വികല്‍പ്’ ട്രെയിന്‍ റിസര്‍വേഷന്‍ പദ്ധതി ഏപ്രില്‍ മുതല്‍

സ്വന്തം ലേഖകന്‍Thursday, March 23, 2017 1:57 pm

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ അതേ റൂട്ടില്‍ 12 മണിക്കൂറിനിടെ ഓടുന്ന മറ്റു ട്രെയിനുകളിലേക്ക് ബുക്കിങ് ഒാേട്ടാമാറ്റിക് ആയി മാറ്റി നല്‍കും. ഇക്കാര്യം എസ്.എം.എസ് വഴി അറിയുകയും ചെയ്യും. രണ്ടാമത്തെ ട്രെയിനില്‍ ബെര്‍ത്ത് കാലി ഉണ്ടെങ്കില്‍ മാത്രമാണ് ഈ സംവിധാനം വഴി മാറ്റം ലഭിക്കുന്നത്.

ന്യൂഡല്‍ഹി: ‘വികല്‍പ്’ പദ്ധതിക്ക് തുടക്കമായി. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. റെയില്‍േവ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് അതേ റൂട്ടിലെ മറ്റ് ട്രെയിനുകളില്‍ റിസര്‍വേഷന്‍ നല്‍കുന്ന പദ്ധതിയാണ് ‘വികല്‍പ്’. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ആയി എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. എന്നാല്‍ ഈ സംവിധാനം തുടര്‍ന്ന് കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ബാധകമാക്കും.

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ അതേ റൂട്ടില്‍ 12 മണിക്കൂറിനിടെ ഓടുന്ന മറ്റു ട്രെയിനുകളിലേക്ക് ബുക്കിങ് ഒാേട്ടാമാറ്റിക് ആയി മാറ്റി നല്‍കും. ഇക്കാര്യം എസ്.എം.എസ് വഴി അറിയുകയും ചെയ്യും. രണ്ടാമത്തെ ട്രെയിനില്‍ ബെര്‍ത്ത് കാലി ഉണ്ടെങ്കില്‍ മാത്രമാണ് ഈ സംവിധാനം വഴി മാറ്റം ലഭിക്കുന്നത്. അതേസമയം മാറ്റം കിട്ടിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ യാത്രക്കാരന് ടിക്കറ്റ് കാന്‍സല്‍ ചെയ്യാം.

യാത്രക്കാരന്‍ ഇതിന് കാന്‍സലേഷന്‍ ചാര്‍ജുകള്‍ നല്‍കണം. എന്നാല്‍ സാധാരണ ട്രെയിനുകളില്‍ ടിക്കറ്റെടുത്തവര്‍ക്ക് രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലേക്ക് ടിക്കറ്റ് മാറ്റം ലഭിച്ചാല്‍ നിരക്കിലെ അധിക ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രീമിയം ട്രെയിനുകളിലേക്ക് ടിക്കറ്റെടുക്കുകയും അത് സാധാരണ ട്രെയിനുകളിലേക്ക് മാറി കിട്ടുകയും ചെയ്താലും ടിക്കറ്റിലെ നിരക്കിലെ അന്തരം മടക്കി നല്‍കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x