ഡിസൈനര്‍ പുതപ്പുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിശ്ചിത ഇടവേളകളില്‍ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ പുതപ്പുകളാണ് നല്‍കുന്നത്. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ന്യൂഡല്‍ഹി: വ്യത്തിഹീനമായ പുതപ്പുകളുടെ പേരില്‍ പഴി കേള്‍ക്കുന്ന റെയില്‍വെ പരിഹാരം കാണുന്നു. ഡിസൈനര്‍ പുതപ്പുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിശ്ചിത ഇടവേളകളില്‍ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ പുതപ്പുകളാണ് നല്‍കുന്നത്. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
പുതപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിനെ റെയില്‍വേ സമീപിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്നന്ന നിലയില്‍ സെന്‍ട്രല്‍ റെയില്‍വേ സോണില്‍ കഴുകി ഉപയോഗിക്കാവുന്ന പുതപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. പുതപ്പുകള്‍ അടുത്ത ഉപയോഗത്തിന് നല്‍കുന്നതിന് മുമ്പായി ദിവസേന വ്യത്തിയാക്കാനാണ് തീരുമാനം.
നിലവില്‍ ദിവസവും എസി കപ്പാര്ട്ട്മെന്റില് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് രണ്ട് ബെഡ്ഷീറ്റുകള്‍, ഒരു ടൗവ്വല്, തലയിണ, പുതപ്പ് എന്നിവയാണ് നല്‍കുന്നത്. രാജ്യത്ത് ഒരോ ദിവസവും 3.90 ലക്ഷം യാത്രക്കാര്‍ക്കാണ് റെയില്‍വേ ഈ സൗകര്യം നല്‍കുന്നത്. ഇനി മുതല്‍ ഇത്രയും യാത്രക്കാര്‍ക്ക് ഓരോ യാത്രയ്ക്ക് ശേഷവും കഴുകി ഉപയോഗിക്കാവുന്ന പുതപ്പുകള്‍ നല്‍കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.