Currency

റേഷന്‍കാര്‍ഡ് പരാതികള്‍ നൽകാനുള്ള സമയപരിധി നീട്ടി

സ്വന്തം ലേഖകൻTuesday, October 25, 2016 4:58 pm

സംസ്ഥാനത്ത് റേഷന്‍കാര്‍ഡിന്മേലുള്ള പരാതികള്‍ നല്‍കാനുള്ള സമയപരിധി നീട്ടി. നവംബര്‍ 5 വരെ പരാതി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കാര്‍ഡിന്മേലുള്ള പരാതികള്‍ നല്‍കാനുള്ള സമയപരിധി നീട്ടി. നവംബര്‍ 5 വരെ പരാതി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. പലയിടങ്ങളിലും പരാതിക്കാരുടെ എണ്ണം വര്‍ധിച്ചതും അത് പരിഹരിക്കാനുള്ള സജീകരണങ്ങളുടെ അപര്യാപ്തതയുമാണ് സമയ പരിധി നീട്ടാൻ കാരണം.

അതിനിടെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ അതതു പ്രദേശത്തെ പഞ്ചായത്തുകളിലും, വില്ലേജ് ഓഫീസുകളിലും സമര്‍പ്പിക്കാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x