റിസര്‍വ്വ് ബാങ്കിന്റെ പുതിയ ശുപാര്‍ശയും അംഗീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കാന്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ മതിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സൗകര്യം വരാനുള്ള സാധ്യത മങ്ങി. ഇതു സംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ പുതിയ ശുപാര്‍ശയും അംഗീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കാന്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ മതിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ പറഞ്ഞു.
രാജ്യത്തെ പരമ്പരാഗത ബാങ്കുകളിലെല്ലാം പലിശ രഹിത ഇടപാടിന് ഇസ്ലാമിക് ബാങ്കിംഗ് കൌണ്ടര്‍ തുറക്കണമെന്നായിരുന്നു കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാരിന് റിസര്‍വ്വ് ബാങ്ക് നല്‍കിയ ശിപാര്‍ശ. ഇതു വഴി ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കാനും പൌരന്‍മാര്‍ കയ്യില്‍ നിയമപരമായി തന്നെ സൂക്ഷിക്കുന്ന പണവും സ്വര്‍ണവും അടക്കമുള്ള, നിഷ്‌ക്രിയ ആസ്തികളെ സമ്പത്ത് വ്യവസ്ഥയിലേക്ക് ഇറക്കാനാകുമെന്നും റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബാങ്കിംഗ് ജനകീയമാക്കുന്നതിന് ഇസ്ലാമിക് ബാങ്കിംഗിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.