നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനാകും.
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായും നീക്കി. ഇന്ന് മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നാല് മാസമായി തുടര്‍ന്ന് വന്ന നിയന്ത്രണങ്ങളാണ് അവസാനിപ്പിക്കുന്നത്. നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനാകും.
കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ആനുപാതിമായി പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകിയതോടെ നോട്ട് ക്ഷാമം രൂക്ഷമാകുകയും തുടര്‍ന്ന് ആര്‍ബിഐ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.