പണയം വെക്കുന്ന സ്വര്‍ണത്തിന്മേല്‍ 20,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കരുതെന്ന് ആര്‍ബിഐ. ഇത് സംബന്ധിച്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. 20,000 രൂപയ്ക്ക് മുകളിലുള്ള തുകകള്‍ വായപയായി നല്‍കുമ്പോള്‍ ഇനി മുതല്‍ ചെക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
ന്യൂഡല്‍ഹി: പണയം വെക്കുന്ന സ്വര്‍ണത്തിന്മേല്‍ 20,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കരുതെന്ന് ആര്‍ബിഐ. ഇത് സംബന്ധിച്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. 20,000 രൂപയ്ക്ക് മുകളിലുള്ള തുകകള്‍ വായപയായി നല്‍കുമ്പോള്‍ ഇനി മുതല്‍ ചെക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
പണേതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. നേരത്തെ ഒരു ലക്ഷത്തിന് മുകളില്‍ സ്വര്‍ണ വായ്പയെടുക്കുമ്പോഴായിരുന്നു ചെക്ക് നല്‍കേണ്ടിയിരുന്നത്. ഈ തുകയുടെ പരിധിയാണ് ഇപ്പോള്‍ 20,000 ആയി കുറച്ചിരിക്കുന്നത്. ആര്‍ബിഐ ഉത്തരവിന് പിന്നാലെ സ്വര്‍ണ വായ്പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ നാല് ശതമാനം ഇടിവുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.