Currency

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍; നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ

സ്വന്തം ലേഖകന്‍Friday, October 20, 2017 3:26 pm

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേത് മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉത്തരവും നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് 2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിര്‍ദ്ദേശിക്കുന്നത്. പുതിയ അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാന്‍ നമ്പറും വേണമെന്നും ഈ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് വരെ ഒരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നാണ് ആര്‍.ബി.ഐ വ്യക്കതമാക്കിയിട്ടുള്ളത്.

സുപ്രധാന സാമ്പത്തിക വിഷയങ്ങളില്‍ ആര്‍.ബി.ഐ യെ മാറ്റി നിര്‍ത്തിയാണ് കേന്ദ്രം തീരുമാനമെടുക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ആധാര്‍ വിഷയത്തിലെ ആര്‍.ബി.ഐയുടെ പ്രതികരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x