
ന്യൂഡല്‍ഹി: 200 രൂപയുടെ പുതിയ നോട്ടുകള്‍ അടുത്ത മാസം മുതല്‍ പുറത്തിറങ്ങിയേക്കും. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
നിലവില്‍ 500 രൂപയുടെ നോട്ട് കഴിഞ്ഞാല്‍ 2000 രൂപയുടെ നോട്ടുകളാണ് വിപണിയിലുള്ളത്. 2000 രൂപ നോട്ട് ഉപയോഗിച്ച് ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൂടാതെ ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വര്‍ദ്ധിക്കാനും ഇത് കാരണമാണ്.
പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചിലാണ് ആര്‍ബിഐ തീരുമാനിച്ചത്. നവംബര്‍ 8ന് നോട്ട് പിന്‍വലിച്ച ശേഷം വന്ന 2000 രൂപ നോട്ടുകള്‍ ചില്ലറ ക്ഷാമം മൂലം ആളുകള്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ, ആര്‍ബിഐ അഞ്ഞൂറ് രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് പുറമേയാണ് ഇപ്പോള്‍ 200 രൂപ നോട്ടുകളും അച്ചടിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.