Currency

എടിഎം സേവനങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ സർവീസ് ചാർജ് ഈടാക്കില്ല

സ്വന്തം ലേഖകൻTuesday, November 15, 2016 9:39 am

500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ ബാങ്കുകൾ ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

ന്യൂഡൽഹി: 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ ബാങ്കുകൾ ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇത് സംബന്ധിച്ച നിർദേശം റിസര്‍വ് ബാങ്ക് പുറത്തിറക്കി.

ഉപഭോക്താക്കള്‍ക്ക് എടിഎമ്മുകളിലൂടെ സൗജന്യമായി നടത്താന്‍ സാധിക്കുന്ന ഇടപാടുകള്‍ക്കു നിയന്ത്രണവും ഉണ്ടായിരിക്കില്ല. നവംബര്‍ 10 മുതല്‍ നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തികവും അല്ലാത്തതുമായ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x