Currency

റിയല്‍ എസ്റ്റേറ്റ് നിയമം; അറിഞ്ഞിരിക്കേണ്ട പ്രധാന വ്യവസ്ഥകള്‍ ഇതൊക്കെയാണ്

സ്വന്തം ലേഖകൻWednesday, November 2, 2016 11:03 am

ഭേദഗതികളോടെ പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നിയവധി വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഭേദഗതികളോടെ നടപ്പിലാക്കുന്ന റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 2022 ആകുന്നതോടെ, ‘ഭവനരഹിതരില്ലാത്ത ഇന്ത്യ’യാണു മോഡി സർക്കാർ ബില്ലിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനാൽ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നിയവധി വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • റിയൽ എസ്റ്റേറ്റ് അനുബന്ധ കാര്യങ്ങൾ പരിഗണിക്കാൻ സംസ്ഥാനതലത്തിൽ റഗുലേറ്ററി അതോറിറ്റി (ആര്‍ഇആര്‍എ)യും അതിനു മുകളിൽ അപ്പീൽ കോടതിയും ഉണ്ടാകും
  • താമസിക്കാനും വാണിജ്യാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന അപ്പാര്‍ട്മെന്റ്, പ്ലോട്ട്, കെട്ടിടം എന്നിവയൊക്കെ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.
  • ആര്‍ഇആര്‍എയില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യം ചെയ്യാനും ബുക്കിങ് സ്വീകരിക്കാനും പാടുള്ളൂ. വിവിധ ഏജന്‍സികളില്‍ നിന്നു ലഭിച്ച അനുമതികള്‍, മുന്‍ പദ്ധതികളുടെ സ്ഥിതിവിവരം തുടങ്ങിയവ സഹിതമാണു റജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്.
  • ഉപയോക്താക്കളില്‍ നിന്നു വാങ്ങുന്ന പണത്തിന്റെ 70% പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം എന്ന് മാത്രമല്ല ഒരു പദ്ധതിയുടെ പണം മറ്റു ആവശ്യങ്ങൾക്കായി വക മാറ്റാൻ പാടുള്ളതല്ല.
  • അനുമതി വ്യവസ്ഥകള്‍ ലംഘിച്ചാല്‍ റജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുന്നതായിരിക്കും.
  • റിയല്‍ എസ്റ്റേറ്റ് പദ്ധതിയുടെ ഉടമസ്ഥാവകാശവും ബാധ്യതകളും കൈമാറുന്ന പക്ഷം പ്രമോട്ടര്‍ മൂന്നില്‍ രണ്ട് ഉപയോക്താക്കളുടെയും ആര്‍ഇആര്‍എയുടെയും അനുമതി വാങ്ങിയിരിക്കണം.
  • നിശ്ചിതസമയത്തു പദ്ധതി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ അതുവരെ വാങ്ങിയ പണവും പലിശയും നഷ്ടപരിഹാരവും നിര്‍മാതാവ് (പ്രമോട്ടര്‍) ഉപയോക്താവിന് നല്‍കണം. അല്ലെങ്കിൽ വൈകുന്ന കാലയളവിൽ നൽകിയ തുകയ്ക്ക് പലിശ ലഭ്യമാക്കണം.
  • പ്രമോട്ടര്‍ക്കു നല്‍കാനുള്ള പണത്തിന്റെ ഗഡുക്കളില്‍ വീഴ്ചവരുത്തുന്ന പക്ഷം ഉപയോക്താവ് പലിശ നൽകേണ്ടിവരും.
  • ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച്‌ രണ്ടു മാസത്തിനുള്ളില്‍ അപ്പാര്‍ട്മെന്റ് അല്ലെങ്കില്‍ പ്ലോട്ട് കൈവശപ്പെടുത്തേണ്ടതാണ്.
  • കാര്‍പറ്റ് ഏരിയയായി കണക്കാക്കുക ഉപയോഗിക്കാവുന്ന ഫ്ലോര്‍ ഏരിയയായിരിക്കും. അതേസമയം ഫ്ളാറ്റിലെ ബാല്‍ക്കണി, വരാന്ത, സ്വകാര്യ ഉപയോഗത്തിനുള്ള തുറന്ന ടെറസ് എന്നിവ ഉൾപ്പെടാതെ ആയിരിക്കുമിത്

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x