ന്യൂഡൽഹി: വിഐപികളുടെ വാഹനങ്ങളിൽ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് പൂര്‍ണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്കും വിലക്ക് ബാധകമാണ്.
അതേസമയം അത്യാവശ്യ സര്‍വീസുകളായ ഫയര്‍ഫോഴ്സ്, പൊലീസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയില്‍ ചുവപ്പിന് പകരം നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് വേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ തുടങ്ങിയവര്‍ സമാനമായ തീരുമാനം നേരത്തെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.