Currency

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻWednesday, September 28, 2016 2:23 pm

https://pbdindia.gov.in/ എന്ന വെബ്സൈറ്റില്‍ 100 അമേരിക്കന്‍ ഡോളറോ തത്തുല്യമായ ഇന്ത്യന്‍ രൂപയോ ഫീസായി നൽകി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് അടക്കാനുള്ള സൗകര്യം ഓൺലൈനിൽ തന്നെ ലഭ്യമാണ്.

ന്യൂഡൽഹി: ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. https://pbdindia.gov.in/ എന്ന വെബ്സൈറ്റില്‍ 100 അമേരിക്കന്‍ ഡോളറോ തത്തുല്യമായ ഇന്ത്യന്‍ രൂപയോ ഫീസായി നൽകി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് അടക്കാനുള്ള സൗകര്യം ഓൺലൈനിൽ തന്നെ ലഭ്യമാണ്.

ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ ബെംഗളൂരുവിൽ വെച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ആദ്യദിനത്തിൽ സുഷമാ സ്വരാജും രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് സമ്മേളനത്തെ അഭിസംബോധന ചെയ്യുക.

പ്രവാസി ഭാരതീയ സമ്മാന്‍ ജനുവരി ഒന്‍പതിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിക്കും. പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയതിനാൽ വിദേശകാര്യവകുപ്പാണു ഇത്തവണത്തെ സമ്മേളനത്തിനു മേൽനോട്ടം വഹിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x