
കൊച്ചി: സര്‍ക്കാര്‍- സ്വകാര്യ ഹജ്ജ് ക്വോട്ടയുടെ അനുപാതം 75:25 ആക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ക്വോട്ട പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി അഞ്ച് ശതമാനം സീറ്റുകള്‍ കൂടുതലായി അനുവദിച്ചത് ഒഴിവാക്കി. പുതിയ ഹജ്ജ് നയപ്രകാരം 70:30 ആയിരുന്നു സര്‍ക്കാര്‍- സ്വകാര്യ ക്വോട്ടയുടെ അനുപാതം.
ക്വോട്ട പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയാണ് സര്‍ക്കുലര്‍ ഇറങ്ങിയത്. ഹജ്ജ് നയ പുനരവലോകന സമിതി ശിപാര്‍ശ പ്രകാരമായിരുന്നു അഞ്ച് ശതമാനം സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ക്വോട്ടയില്‍നിന്ന് 6,000 സീറ്റുകളാണ് കൂടുതലായി സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്.
1,70,000 ആണ് ഇന്ത്യക്ക് അനുവദിച്ചത്. ഇതില്‍ 1,25,000 സര്‍ക്കാര്‍ ക്വോട്ടയിലും 45,000 സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായിരുന്നു. 2018 മുതല്‍ ഇത് 1,19,000 സര്‍ക്കാര്‍ ക്വോട്ടയിലും 51,000 സ്വകാര്യ ഗ്രൂപ്പുകള്‍ക്കും അനുവദിക്കാനായിരുന്നു തീരുമാനം. കേരളം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.