പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് പൊതുമേഖല കമ്പനികൾ മാത്രമാണ് എൽപിജി വിൽപ്പന നടത്തുന്നത്.
ന്യൂഡൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാചക വാതക വിൽപ്പന രംഗത്തേക്കും കടക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വിലവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ രാജ്യത്ത് പൊതുമേഖല കമ്പനികൾ മാത്രമാണ് എൽപിജി വിൽപ്പന നടത്തുന്നത്.
വര്‍ധിച്ചു വരുന്ന ഉപയോഗവും പാചക വാതകത്തിന്റെ ക്ഷാമവുമാണ് റിലയന്‍യിനെ മേഖലയിലേക്ക് ആകർഷിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍ ഉള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കില്ല എന്നിരിക്കെ വിപണി വിലയിൽ മാത്രമേ റിലയൻസിനു സിലിണ്ടർ വിൽക്കാൻ സാധിക്കുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.